രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിര. കമ്മീഷന്‍ പരസ്യമാക്കി; നടപടി സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം; ബോണ്ടുകളില്‍ സിംഹഭാഗവും ബിജെപിക്ക്

ഡൽഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കി. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ 2019ൽ നൽകിയ വിവരങ്ങളാണു കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ കമ്മീഷന്റെ വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി നിർദേശിച്ചിരുന്നു. 2017–18 സാമ്പത്തിക വർഷം മുതലുള്ള രേഖകളാണു പുറത്തുവന്നത്. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രേഖകൾ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്സു പ്രീംകോടതി മടക്കി നൽകിയിരുന്നു.

2017–18 ബിജെപിക്ക് 500 ബോണ്ടുകളും ഇതുവഴി 210 കോടിയും ലഭിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപു ബിജെപിക്കു കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. കോൺഗ്രസിനു 383 കോടി, ഡിഎംകെയ്ക്ക് 509 കോടി, ഭാരത് രാഷ്ട്ര സമിതിക്ക് 230.65 കോടി എന്നിങ്ങനെ ബോണ്ടിലൂടെ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ തിരികെ നല്‍കിയതിലുണ്ടായിരുന്ന ഡിജിറ്റല്‍ പകര്‍പ്പിലെ ഡേറ്റയാണു പുറത്തുവിട്ടത്. ബോണ്ടുകളുടെ തീയതി, മൂല്യം, എണ്ണം, ഏത് എസ്ബിഐ ബ്രാഞ്ചാണു ബോണ്ട് അനുവദിച്ചത്, രസീതിന്റെ തീയതി എന്നിവ തിരിച്ചറിയാം.

2019 മുതലുള്ള ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. 12,000 കോടി രൂപ മൂല്യം വരുന്ന 22,217 ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ 6000 കോടിയിലധികം ലഭിച്ചതും ബിജെപിക്കാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top