ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി സുനിശ്ചിതം!! ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് ലോകം; ഇന്ത്യക്കാർ ആശങ്കയിൽ…

ഇലക്ട്രിക് വാഹനങ്ങളെപ്പറ്റി (EV) വിവിവിധ കോണുകളിൽ നിന്നും ഉയരുന്ന ആശങ്കകളെ അവഗണിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ. വൈദ്യുതി എഞ്ചിനുകൾ ഇനിയൊരിക്കലും ഉപേക്ഷിക്കില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 92 ശതമാനം ആളുകളും ഒരിക്കലും പഴയ ഡീസൽ- പെട്രോൾ എഞ്ചിൻ വാഹനങ്ങളിലേക്ക് തിരിച്ചുപോകില്ലെന്നാണ് പറയുന്നത്. ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിലായി ഏകദേശം 23,000 ഇലക്ട്രിക് വാഹന ഉടമകളെ ഉൾപ്പെടുത്തി നടത്തിയ ആഗോള സർവേയിലാണ് ഈ കണ്ടെത്തൽ.

ഗ്ലോബൽ ഇവി ഡ്രൈവർ സർവേ 2024 (Global EV Driver Survey 2024) എന്ന പേരിൽ 64 ഇലക്ട്രിക് വാഹന ഡ്രൈവർമാരുടെ സംഘടനകളുടെ സഹായത്തോടെയായിരുന്നു സർവേ. 97 ശതമാനം പേരും ഇലക്ട്രിക് വാഹനങ്ങളിൽ വളരെയധികം സംതൃപ്തരാണ് എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 92 ശതമാനം പേരും നിലവിലുള്ള വാഹനം ഉപേക്ഷിക്കേണ്ടി വന്നാൽ മറ്റൊരു ഇവി തന്നെയായിരിക്കും പകരം ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ശതമാനം ആളുകൾ മാത്രമാണ് പഴയ പെട്രോൾ-ഡീസൽ എഞ്ചിനുകളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ.

Also Read: ADAS Level 2 ഫീച്ചറുള്ള ഏറ്റവും വിലകുറഞ്ഞ കാറായി അമേസ്; ജനപ്രിയ വാഹനത്തിൻ്റെ പുതിയ മോഡലുമായി ഹോണ്ട

കുറഞ്ഞ ചിലവ് തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമായി ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ല എന്നതുമൊരു കാരണമായി ഭൂരിഭാഗം ആളുകൾ എടുത്ത് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയിലുള്ള താല്പര്യവും അതിന് ലഭിക്കുന്ന പ്രോത്സാഹനങ്ങളും ഇവികൾ ഇഷ്ടപ്പെടാനുള്ള കാരണമായെന്നും ചിലർ വ്യക്തമാക്കി.

Also Read: പുതിയ കാറിൽ ‘6E’ ഉപയോഗിച്ചു; മഹീന്ദ്ര കമ്പനിക്കെതിരെ കേസ്

അതേസമയം 18 രാജ്യക്കാർ പങ്കെടുത്ത സർവേയിൽ, ഇവിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ആശങ്കകൾ പങ്കുവച്ചത് ഇന്ത്യയിൽ നിന്നുള്ളവരാണ്. ബ്രസീൽ, കോസ്റ്റാറിക്ക, പോർച്ചുഗൽ, ജർമനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മികച്ച അഭിപ്രായങ്ങൾ നൽകിയത്. ഇവരെക്കൂടാതെ ഓസ്ട്രിയ, കാനഡ, ഫ്രാൻസ്, ഹംഗറി, അയർലൻഡ്, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, സ്ലോവേനിയ, സ്വീഡൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഇവി ഉടമകളാണ് സർവേയിൽ പങ്കെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top