വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും; ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം വന്നേക്കും
കേരളത്തിലെ വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവിൽ വരുന്നത്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിറ്റിന് 10 പൈസ അധികമായി വേണം എന്നാണ് ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് യോജിക്കുന്നില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here