വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് മുറുകെപ്പിടിച്ച് കേരളം; നിയന്ത്രണം വേണമെന്ന ആവശ്യം ആവർത്തിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും വൈദ്യുതി ഉപഭോഗം റെക്കോർഡിൽ. ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗമാണ് ഒരു ദിവസം കൊണ്ട് ബുധനാഴ്ച 107.76 ദശലക്ഷം യൂണിറ്റായത്. പീക്ക് സമയമായ ആറ് മണി മുതൽ പതിനൊന്ന് മണിവരെയുള്ള ഉപഭോഗം 5359 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്. ഇത് കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ നിർദ്ദേശം.

വൈദ്യുതിയുടെ ആവശ്യകത കൂടുന്നതിനാൽ അമിത വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം നടത്തുന്നത്. അമിതവില കൊടുത്താണ് കെഎസ്ഇബി ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ പ്രതിദിനം ഇത്തരത്തിൽ വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോളുള്ളത്. ഉപഭോഗം ഇങ്ങനെ തുടരുകയാണെങ്കിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്ന അവസ്ഥയാണ്. ഇത് തടയാൻ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക മാത്രമേ മാർഗമുള്ളൂ എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഉപഭോക്താക്കളോടും ഇതുതന്നെയാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top