വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് കെഎസ്ഇബി; 200 മെഗാവാട്ട് ഉപഭോഗം കുറഞ്ഞു; ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കാതെ നിയന്ത്രണം തുടരുമെന്ന് മന്ത്രി

പാലക്കാട്: പരീക്ഷണാടിസ്ഥാനത്തില്‍ മേഖല തിരിച്ച് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഗുണം ചെയ്‌തെന്ന വിലയിരുത്തലില്‍ കെഎസ്ഇബി. ഇന്നലെ മാത്രം 200 മെഗാവാട്ട് ഉപയോഗം കുറഞ്ഞുവെന്ന് ബോര്‍ഡ് അറിയിച്ചു. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടില്‍നിന്ന് 5600 ആയാണ് കുറഞ്ഞത്. മണ്ണാര്‍ക്കാട് മേഖലയിലാണ് ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉപഭോഗം കൂടിയ മേഖലകളിലാണ് നിയന്ത്രണം. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണം നടപ്പിലാക്കുക.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം കൊണ്ടുവന്ന് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് സഹകരിക്കണമെന്ന് കെഎസ്ഇബി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here