ബൈക്കില്‍ വരുമ്പോള്‍ കാട്ടാന പന ചുഴറ്റി എറിഞ്ഞു; എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
December 14, 2024 9:21 PM

കാട്ടാന പന കുത്തിമറിച്ച് ബൈക്കിലിട്ടതിനെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാർത്ഥിനി ആൻമേരി (21) മരിച്ചു. കോതമംഗലത്ത് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ് ആന്‍മേരി. കോതമംഗലം-നീണ്ടൻ പാറ ചെമ്പൻകുഴിയിൽ വച്ചാണ് അപകടം.
ആൻമേരിയും സഹപാഠി അൽത്താഫുമാണ് ബൈക്കില്‍ വന്നത്. അപ്രതീക്ഷിതമായാണ് കാട്ടാന ആക്രമണമുണ്ടായത്. ആന പന പിഴുത് ബൈക്കിലേക്ക് എറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ആൻമേരി മരണത്തിന് കീഴടങ്ങി. അൽത്താഫ് ചികിത്സയിലാണ്. ആൻമേരിയുടെ മൃതദേഹം കളമേശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here