കാട്ടാനകള്‍ എത്ര; എണ്ണാന്‍ തുടങ്ങി വനം വകുപ്പ്; നാല് ആനസങ്കേതങ്ങളിലെ കണക്കെടുപ്പ് മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി വനം വകുപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്. നാല് ആനസങ്കേതങ്ങളിലും ഒരേസമയമാണ് കണക്കെടുപ്പ്. അതിനായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.
നാല് ആന സങ്കേതങ്ങളെ 610 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണുള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും കുറഞ്ഞത് പരിശീലനം നേടിയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയാണ് കണക്കെടുപ്പ്. മൂന്ന് ദിവസം കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് വനം വകുപ്പിന്റെ ശ്രമം.
ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏര്യാ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും ഇതേ ദിവസം തന്നെ ആനകളുടെ കണക്കെടുപ്പ് നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here