ആനക്ക് പിറന്നാൾ സമ്മാനമായി സ്‌പെഷ്യൽ താലി; നൃത്തം ചെയ്ത് ആസ്വദിച്ച് ‘അഖില’

മൃഗങ്ങളുടെ രസകരമായ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയുടെ മനം കവരാറുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു വീഡിയോ കൂടി എത്തിയിട്ടുണ്ട്. പിറന്നാൾദിനം ആഘോഷമാക്കി മാറ്റിയിരിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുന്നത്.

തമിഴ്നാട്ടിലാണ് സംഭവം. ഒരു കൂട്ടം ആനപ്രേമികളാണ് തങ്ങളുടെ പ്രിയപ്പെട്ട ആനയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. പിറന്നാൾദിന സമ്മാനമായി ആനയ്ക്ക് സ്‌പെഷ്യൽ താലിയും ഒരുക്കിയിരുന്നു. ആനയ്ക്കു ചുറ്റും കൂടിനിന്ന് ‘ഹാപ്പി ബെർത്ത്ഡേ’ പാടുന്ന ആൾക്കാരെ വീഡിയോയിൽ കാണാം. രണ്ടു പാത്രം നിറയെയാണ് പഴങ്ങളും പച്ചക്കറികളും പിറന്നാൾദിന സമ്മാനമായി അവർ ആനയ്ക്ക് നൽകിയത്. മുന്തിരി, തണ്ണിമത്തൻ, മാതള നാരങ്ങ, കാരറ്റ് അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പിറന്നാൾദിനത്തിലെ അപ്രതീക്ഷിത സമ്മാനം ആനയെയും ആഹ്ലാദത്തിലാക്കി. സന്തോഷത്തോടെ നൃത്തം ചെയ്ത് പഴങ്ങളും പച്ചക്കറികളും ആസ്വദിച്ച് കഴിക്കുന്ന ആനയെയയും വീഡിയോയിൽ കാണുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിലെ ആനയാണ് ഇതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അഖില എന്നാണ് പേരെന്നും 22-ാം ജന്മദിനമാണ് ആഘോഷിച്ചതെന്നും പറഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top