‘തൃശൂർ പൂരം പാടത്ത് നടത്തേണ്ടി വരും’; ഹൈക്കോടതി നിർദേശങ്ങൾക്കെതിരെ വിമര്‍ശനം

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ക്കായി ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം. പുതിയ മാർഗരേഖ പ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറിൻ്റെ പ്രതികരണം. തൃശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ടി വരേണ്ട സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയായിരുന്നു ഹൈക്കോടതി മുന്നോട്ട് വച്ചത്. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതിയുടെ നൽകിയത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ മാർഗരേഖക്കെതിരെയാണ് വിയോജിപ്പ് രേഖപ്പെടുത്തി തിരുവമ്പാടി ദേവസം രംഗത്തെത്തിയിരിക്കുന്നത്.

Also Read: ‘ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി…’; ഹൈക്കോടതി റദ്ദാക്കിയ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു


ആനകളുടെ അടുത്തു നിന്നും എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസപ്പെടുത്തുമെന്നും ഗിരീഷ് കുമാര്‍ പറയുന്നു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവിനെയും ഇലഞ്ഞിത്തറമേളത്തിനെയും തൃശൂര്‍പൂരത്തിനെയും തകര്‍ക്കുന്നതാണെന്നും വിമർശിച്ചു. ആനയുടെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എട്ടു മീറ്റര്‍ അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില്‍ വ്യക്തമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ലൈംഗിക പീഡനക്കേസുകളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി; അതിജീവിതയും പ്രതിയും തമ്മിലുള്ള ഒത്തുതീര്‍പ്പിന് സാധുതയില്ല

ഒരു ആന വര്‍ഷത്തില്‍ 85 പൂരങ്ങളിൽ വരെയാണ് ശരാശരി പങ്കെടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം ആവശ്യമാണ് എന്ന നിർദേശം അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top