ഇലോൺ മസ്കിന് ഇറാനുമായി എന്ത് ബന്ധം? ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് മേധാവിയുടെ കൂടിക്കാഴ്ച ചർച്ചയാവുന്നു
അടുത്ത വർഷം ജനുവരി അധികാരത്തിൽ വരുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ സുപ്രധാന പദവി കിട്ടിയതിന് പിന്നാലെ നിർണായക നീക്കവുമായി വ്യവസായിയും ടെസ്ല മേധാവിയുമായ ഈലോൺ മസ്ക്. യുഎന്നിലെ ഇറാൻ സ്ഥാനപതി ആമിർ സഈദ് ഇറവാനിയുമായി മസ്ക് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. നൂയോർക്കിലെ രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്ച, ഒരു മണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു അതെന്ന് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് പ്രതികരിക്കാൻ മസ്ക് തയ്യാറായില്ല. ഇത്തരം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല എന്നായിരുന്നു ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറക്ടറായി നിയമിച്ച അദ്ദേഹം മറുപടി പറഞ്ഞത്.
അമേരിക്കൻ ബഹിരാകാശ പദ്ധതികളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന സ്പേസ് എക്സിന്റെ ഉടമയായ മസ്ക് ഇപ്പോൾ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത ഉപദേഷ്ടാവാണ്. ട്രംപ് നടത്തുന്ന പ്രധാന കൂടിക്കാഴ്ചകളിലെല്ലാം മസ്കും ഒപ്പമുള്ള. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിൽ മസ്കും പങ്കെടുത്തിരുന്നു.റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി മസ്ക് അടുത്ത സൗഹൃദം പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മസ്കും പുടിനും രണ്ടു വർഷമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ
അടുത്ത ജനുവരി 20നാണ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായതു മുതൽ ട്രംപിന് മസ്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്. തൻ്റെ നിലപാട് മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 100 മില്യൺ ഡോളറാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്ക് ചിലവാക്കിയത്. ഒരിടവേളക്ക് ശേഷം അധികാരത്തിൽ എത്തിയപ്പോൾ മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസ്കിന് സർക്കാറിന്‍റെ എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവനായും നിയമനം നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here