ഇലോണ്‍ മസ്കിനെതിരെയുള്ള കേസില്‍ മൂര്‍ച്ചയുള്ള വാദങ്ങളുമായി ഓപ്പണ്‍ എഐ; സ്ഥാപക കരാര്‍ എന്ന് പറയുന്നത് വെറും കെട്ടുകഥ; മസ്കിന്‍റെത് നേട്ടങ്ങളില്‍ അവകാശവാദം ഉന്നയിക്കാനുള്ള നീക്കം

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കുമായി ഒരു കരാറുമില്ലെന്ന് കോടതിയില്‍ ഓപ്പണ്‍ എഐ. കരാര്‍ ലംഘനം ആരോപിച്ച് ഓപ്പണ്‍ എഐ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് കമ്പനിക്കെതിരെ നല്‍കിയ കേസിലാണ് വിശദീകരണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയിലുള്ള പദവി ഓപ്പണ്‍ എഐ ലംഘിച്ചുവെന്നും, സ്ഥാപക കരാറിൽ നിന്ന് വ്യതിചലിച്ചു എന്നുമാണ് മസ്‌കിന്റെ ആരോപണം.

എന്നാല്‍ മസ്‌ക് വസ്തുതയെ വളച്ചൊടിക്കുകയാണെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഓപ്പണ്‍ എഐപറഞ്ഞു. ഒരിക്കല്‍ ഒപ്പനിൽക്കുകയും പിന്നീട് വിട്ടുപോകുകയും ചെയ്ത സ്ഥാപനം തന്റെ സാന്നിധ്യമില്ലാതെ വിജയം കൈവരിക്കുന്നത് കാണേണ്ടി വന്ന മസ്‌ക്, സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ അവകാശവാദം ഉന്നയിക്കാന്‍ മെനഞ്ഞ കെട്ടുകഥയാണ് ഈ ‘സ്ഥാപക കരാര്‍’ എന്നും ഓപ്പണ്‍ എഐ ആരോപിച്ചു.

കമ്പനിയെ ലാഭത്തിന് വേണ്ടിയുള്ള സ്ഥാപനമായി മാറ്റുന്നതിന് മസ്‌ക് പിന്തുണ നല്‍കിയതിന് തെളിവുണ്ടെന്നും ഓപ്പണ്‍ എഐ ചൂണ്ടിക്കാട്ടി. മസ്‌കുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഓപ്പണ്‍ എഐ പുറത്തുവിട്ടിരുന്നു. ഫണ്ട് പൂര്‍ണമായി നല്‍കാതെ ഓപ്പണ്‍ എഐയെ ടെസ്‌ലക്ക് വേണ്ടി ഏറ്റെടുക്കാനുള്ള ശ്രമം മസ്‌ക് നടത്തിയിരുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ കമ്പനി ആരോപിച്ചിരുന്നു. 2018ല്‍ അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല ഓപ്പണ്‍ എഐയെ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവെച്ചു. അതാണ് ഓപ്പണ്‍ എഐയുടെ മുന്നിലുള്ള ഏകമാര്‍ഗമെന്നും മസ്‌ക് അന്ന് പറഞ്ഞു. എന്നാല്‍ കമ്പനി അതിന് തയ്യാറായില്ല. ആ വര്‍ഷം തന്നെയാണ് മസ്‌ക് ഓപ്പണ്‍ എഐ വിട്ടത് -കമ്പനി വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top