മോദി – മസ്‌ക് കൂടിക്കാഴ്ച ഉടനുണ്ടാകില്ല; ഇന്ത്യ സന്ദര്‍ശനം മാറ്റി ടെസ്‌ല മേധാവി; ഈ വര്‍ഷം അവസാനം എത്തുമെന്ന് പ്രഖ്യാപനം

ഡല്‍ഹി : ഇന്ത്യ സന്ദര്‍ശനം മാറ്റി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. നാളെ ഇന്ത്യിലെത്തുമെന്നായിരുന്നു മസ്‌ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഇന്ത്യ സന്ദര്‍ശനം മാറ്റിയതായി മസ്‌ക് എക്‌സില്‍ കുറിച്ചു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയടക്കമുള്ള പരിപാടികളാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ നിശ്ചയിച്ചിരുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്നും മസ്‌ക് തന്നെ വ്യക്തമാക്കിയിരുന്നു.

ബഹിരാകാശ രംഗത്തടക്കം വമ്പന്‍ നിക്ഷേപം മസ്‌കിന്റെ സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മസ്‌കിന്റെ സന്ദര്‍ശനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ കാത്തിരുന്ന ബിജെപിക്കും നിരാശ നല്‍കുന്നതായി പിന്‍മാറ്റം.

കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശന വേളയില്‍ മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുളള തയാറെടുപ്പിലാണ്. മുബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഷോറൂം ആരംഭിക്കാനുളള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top