അങ്ങനെ വിട്ടുതരില്ല! പരസ്യവരുമാനം പങ്കിട്ട് പ്രമുഖരെ പാട്ടിലാക്കാന്‍ ട്വിറ്റർ

ത്രഡ്സിന്റെ അതിവേഗ വളർച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ പദ്ധതികളുമായി ട്വിറ്റർ. പരസ്യവരുമാനത്തിന്റെ ഒരു പങ്ക് ക്രിയേറ്റർമാർക്ക് കെെമാറുന്നതിനുള്ള തീരുമാനമാണ് ട്വിറ്റർ നടപ്പിലാക്കി തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ എലോണ്‍ മസ്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. പ്രാരംഭഘട്ടത്തില്‍ 5 മില്യൺ ഡോളറാണ് ആകെ പേഔട്ടായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തെ പരസ്യവരുമാനമായിരിക്കും ഓരോ ഉപയോക്താവിനും ആദ്യതവണ പേഔട്ടായി ലഭിക്കുക.

ട്വീറ്റുകൾക്കുള്ള റിയാക്ഷനുകളില്‍ നിന്ന് ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ വെളിപ്പെടുത്താത്ത ഒരു ശതമാനമാണ് ഉപയോക്താവിന് ലഭിക്കുക. റിപ്ലെെകള്‍ വർദ്ധിക്കുന്നതിന് അനുസരിച്ച് പരസ്യവരുമാനം വർദ്ധിക്കുകയും ഉപയോക്താവിന് ലഭിക്കുന്ന പണം കൂടുകയും ചെയ്യും. ട്വിറ്റർ മുന്നോട്ടുവയ്ക്കുന്ന നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ വരുമാനത്തിന് അർഹതയുണ്ടാകൂ.

ബ്ലൂ ടിക് വെരിഫെെഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. പണം നല്‍കി ബ്ലൂ ടിക് സ്വന്തമാക്കിയവർക്കും പരസ്യ വരുമാനം ലഭിക്കും. കഴിഞ്ഞ മൂന്ന് മാസത്തില്‍ ഓരോ പോസ്റ്റുകളിലും 5 ദശലക്ഷം വ്യൂകളും ഇംപ്രഷനുകളും ഉണ്ടായിരിക്കണം, അതായത്, ട്വിറ്റർ ഉപയോക്താക്കളായ പ്രമുഖർക്ക് മാത്രമായിരിക്കും ട്വിറ്ററിന്റെ പുതിയ മാറ്റം ഗുണകരമാവുക.

അതേസമയം, വാടക കുടിശ്ശികമൂലം കൊളറാഡോയിലെ ബോൾഡറിലെ ഓഫീസിൽ നിന്ന് പുറത്താകുന്നതടക്കം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ട്വിറ്റർ 5 മില്യൺ ഡോളർ പോലെയുള്ള ഒരു വലിയ തുക പരസ്യവരുമാനത്തില്‍ നിന്ന് പങ്കുവയ്ക്കാന്‍ തീരുമാനമെടുക്കുന്നത് എത്രത്തോളം പ്രായോഗികമാകും എന്ന് നിരീക്ഷിച്ചുവരികയാണ് ടെക് ലോകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top