ബെസ്റ്റ് സെല്ലറായി ഇലോൺ മസ്കിൻ്റെ ജീവചരിത്രം; ആദ്യ ആഴ്ചയിൽ റെക്കോഡ് വിൽപ്പന

വാഷിംഗ്‌ടണ്‍: പുസ്തക വിപണിയിൽ ബെസ്റ്റ് സെല്ലറായി മാറി ഇലോൺ മസ്കിന്റെ ജീവചരിത്രം. പുസ്തകം പ്രസിദ്ധീകരിച്ച ആദ്യ ആഴ്ചയിൽ തന്നെ 92,560 കോപ്പികളാണ് വിറ്റുപോയത്. പ്രശസ്ത ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൺ ആണ് മസ്കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്.

ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റുപോകുന്ന പുസ്തകം എന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോൾ മസ്കിന്റെ ജീവചരിത്രം. 2011ൽ ഐസക്‌സൺ തന്നെ രചന നിർവഹിച്ച സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രം ആദ്യ ആഴ്ചയിൽ ഏകദേശം 3,83,000 കോപ്പികളാണ് വിറ്റുപോയത്.

സ്കൂളിലടക്കം ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരു കുട്ടിയിൽ നിന്ന് ഒരു ശതകോടീശ്വരനായ സംരംഭകനിലേക്കുള്ള മസ്കിന്റെ രൂപാന്തരവും വ്യക്തിബന്ധങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട് .അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വാൾട്ടർ ഐസക്സൺ ടൈം മാഗസിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് കൂടിയാണ്. കോഡ് ബ്രേക്കർ, ലിയോനാർഡോ ഡാവിഞ്ചി, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഐൻ‌സ്റ്റീൻ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങളും ഐസക്സൺ എഴുതിയിട്ടുണ്ട്..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top