ലൂസിഫറോളം എത്തിയില്ല എമ്പുരാന്‍!! ഹൈപ്പിനൊത്ത് ഉയരാതെ സിനിമ; മോഹന്‍ലാല്‍ സീനുകള്‍ ത്രസിപ്പിച്ചു

മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം എമ്പുരാന്‍ പ്രീറിലീസ് ഹൈപ്പിനൊത്ത് ഉയര്‍ന്നില്ല. പൃഥ്വിരാജിന്റെ സിനിമാ മേക്കിങ്ങില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. സാങ്കേതിക തികവ് ഒത്ത സിനിമ തന്നെയാണ് എമ്പുരാന്‍. എന്നാല്‍ മുഴച്ചു നില്‍ക്കുന്ന ചില പ്രശ്‌നങ്ങളും ചിത്രത്തിനുണ്ട്. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചതില്‍ പോരായ്മകളുണ്ട്. വലിയ പ്രമോഷനുകള്‍ എല്ലാം നടത്തി ഹൈപ്പ് ഏറെ ഉണ്ടാക്കിയെങ്കിലും ലൂസിഫറിന്റെ അടുത്തെങ്ങും എമ്പുരാന്‍ എത്തിയില്ല എന്നാണ് ആദ്യദിന വിലയിരുത്തൽ.

സായിദ് മസൂദിന്റെ ബാക്ക്‌സ്റ്റോറിയില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഈ ഭാഗങ്ങളെല്ലാം നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്ലോമോഷനും മികച്ച ശബ്ദ എഫക്ടുകളുമായി മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ആവോളം ഹൈപ്പ് നല്‍കിയിട്ടുണ്ട്. ടൊവീനോയുടെ കഥാപാത്രത്തിന് അപൂര്‍ണ്ണതയുണ്ടെന്ന് പലരും ചൂണ്ടികാട്ടുന്നു. മഞ്ജു വാര്യരുടെ പ്രകടനം മോശമായില്ല.

Also Read: ആളറിഞ്ഞു കളിക്കെടാ… പ്രഥ്വിരാജിനെ വിമർശിച്ചവരോട് സുപ്രിയ !! എംപുരാൻ തലേന്ന് കുറിപ്പുമായി താരപത്നി

രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ വളരെ മെച്ചപ്പെടുന്നതായാണ് അഭിപ്രായം. അവസാന മണിക്കൂറുകളില്‍ നിറയെ ത്രസിപ്പിക്കുന്ന ആക്ഷനും ഡയലോഗുകളുമായി ലാഗില്ലാതെയാണ് സിനിമയുടെ സഞ്ചാരം. മൂന്നാം ഭാഗത്തേക്കുള്ള ലീഡായി എമ്പുരാനില്‍ ഉള്‍പ്പെടുത്തിയ ഭാഗം മുഴച്ച് തന്നെ നില്‍ക്കുകയാണ്. പൊതുവില്‍ ലൂസിഫര്‍ പോലെ അമ്പരിപ്പിക്കുന്ന ഒരു ചിത്രമല്ല എമ്പുരാന്‍. എന്നാല്‍ തീയറ്ററില്‍ കാണേണ്ട ചിത്രം എന്ന അഭിപ്രായം ആദ്യ ദിവസം തന്നെ നേടിയിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top