എംപുരാന്‍ വിവാദത്തില്‍ ആര്‍എസ്എസ് കലിപ്പില്‍; ബിജെപിയില്‍ സമവായം; സെന്‍സറിങ്ങില്‍ അറിഞ്ഞില്ലേ എന്നതില്‍ മിണ്ടാട്ടമില്ല

എംപുരാന്‍ സിനിമയിലെ ഗോന്ധ്രാ കലാപം സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസില്‍ കടുത്ത എതിര്‍പ്പ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്തുണ്ട്. ജെ നന്ദകുമാര്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചു. ആര്‍എസ്എസ് സൈബര്‍ ഇടങ്ങളിലും സിനിമക്കെതിരായ പ്രചാരണം കൊഴുക്കുകയാണ്. ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് സംഘികൾ പ്രതിഷേധം അറിയിക്കുന്നത്.
ആര്‍എസ്എസ് ഇത്തരം കടുത്ത് നിലപാട് സ്വീകരിക്കുമ്പോഴും ബിജെപിക്ക് തണുപ്പന്‍ പ്രതികരണമാണ്. സിനിമയെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് ബിജെപിയുടെ ഔദ്യോഗിക നിലപാട്. വിമര്‍ശനം ഉന്നയിച്ച നേതാക്കളുടേത് വ്യക്തിപരമാണെന്നും പ്രതികരണമുണ്ട്. സിനിമയുടെ സെന്‍സറിങ്ങില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നു. നിലവില്‍ കേരളത്തിലെ സ്‌ക്രീനിങ് കമ്മറ്റിയില്‍ ആര്‍എസ്എസ് നോമിനികളാണ് ഉള്ളത്. ഇതാണ് ബിജെപിയുടെ ധൈര്യം.
ബിജെപിയുടെ കോര്‍ കമ്മറ്റിയില്‍ എംപുരാന്‍ വിഷയം ചര്‍ച്ചയായി. സിനിമ കാണുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉയര്‍ന്നത്. വിവാദം ഉണ്ടാകുന്നതിന് മുമ്പാണ് പോസ്റ്റിട്ടതെന്നും മോഹന്‍ലാല്‍ സുഹൃത്തായതിനാലാണ് വിജയാശംസകള്‍ നേര്‍ന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരണം നല്‍കി. പിന്നാലെയാണ് സെന്‍സറിങ് വിഷയത്തില്‍ ചര്‍ച്ച നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here