ആര്‍എസ്എസിന്റെ ഉറഞ്ഞ് തുള്ളല്‍ മൈന്‍ഡ് പോലും ചെയ്യാതെ മുരളീ ഗോപി; മാപ്പുമില്ല ന്യായീകരണവുമില്ല

ഖേദപ്രകടനവുമായി മോഹന്‍ലാലും അത് പങ്കുവച്ച് പൃഥ്വിരാജും രംഗത്തെത്തിയിട്ടും തിക്കഥാകൃത്തായ മുരളീ ഗോപി ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. താന്‍ എഴുതിയതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് മുരളീ ഗോപി നല്‍കുന്നത്. ഖേദപ്രകടനത്തിനോ ന്യായീകരിക്കാനോ തയാറാകുന്നില്ല. എല്ലാം സിനിമയില്‍ ഉണ്ടല്ലോ എന്നാണ് മുരളി ഗോപിയുടെ നിലപാട്.

തിരക്കഥാകൃത്തെന്ന നിലയില്‍ മുരളീ ഗോപിയാണ് ഈ കഥ മെനഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സംഘപരിവാര്‍ എതിര്‍ക്കുന്ന വിഷയങ്ങളെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയതും മുരളീ ഗോപിയാണ് എന്നുതന്നെ പറയാം. ഇത്രയും വിവാദമുണ്ടായിട്ടും ഒരു പ്രതികരണവും മുരളീ ഗോപിയില്‍ നിന്നുണ്ടാകാത്തതില്‍ ആര്‍എസ്എസ് ഹാന്‍ഡിലുകളും അസ്വസ്ഥരാണ്.

മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ ഖേദപ്രകടനത്തിലും മുരളീ ഗോപി ഒരു പ്രതികരണവും നടത്തിയിട്ടില്ല. പൃഥ്വിരാജ് ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ മറ്റൊരു പ്രതികരണവും നടത്തിയതുമില്ല. സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാനും അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മിനിറ്റ് ഒഴിവാക്കാനും വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്രംഗിയില്‍ നിന്നും ബല്‍രാജ് എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൊന്നും തിരക്കഥാകൃത്തിന് ഒന്നും പറയാനില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top