പണമിടപാട് സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ
August 22, 2024 1:14 PM

ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ ദുരൂഹ സാഹച്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പിയിലെ സ്ഥാപനത്തിലെ ശുചിമുറിയിൽ ഓങ്ങലൂർ വാടാനാംകുറുശി സ്വദേശി ഷിതയെ (37) ആണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. തട്ടാൻ സർവീസ് സോസൈറ്റി ജീവനക്കാരൻ ചേറോട്ടൂർ കാവ് വടക്കേപുരക്കൽ ഗിരീഷിന്റെ ഭാര്യയാണ് മരിച്ച ഷിത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here