ഇനി അവന്റെ വരവാണ്! ഖുറേഷി അബ്രാം ഖുറേഷി റിട്ടേൺസ്; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഹെലികോപ്ടറിനും കത്തിയ ലോറിയ്ക്കും നടുവില്‍ കൈയില്‍ തോക്കുമായി തിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫറിന്‌റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്‌റെ മറ്റൊരു മുഖമാണ് ഖുറേഷി അബ്രാം ഖുറേഷി. ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019-ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ്. ലൂസിഫറിന് തിരക്കഥയൊരുക്കിയ മുരളിഗോപി തന്നെയാണ് എമ്പുരാന്റെയും തിരക്കഥാ രചന.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോക്സ്ഓഫീസില്‍ വന്‍വിജയമായ ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാളം ചിത്രമാണ് എമ്പുരാൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top