എമ്പുരാന്റെ വില്ലന് ഹനുമാന്റെ മറ്റൊരു പേര് നല്‍കി; പൃഥ്വിരാജിനെ വിടാതെ ആര്‍എസ്എസിന്റെ ഓര്‍ഗനൈസര്‍

പൃഥ്വിരാജിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വീണ്ടും ലേഖനം. പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകളെല്ലാം ഉള്‍പ്പെടുത്തിയുള്ള ലേഖനം പറഞ്ഞു വയ്ക്കുന്നത് പൃഥ്വിരാജ് രാജ്യവിരുദ്ധനാണ്് എന്നാണ്. ഇത്രയും രൂക്ഷമായി വിമര്‍ശനത്തിന് കാരണമായി പറയുന്നത് സിഐഎ എതിര്‍ത്തതും ലക്ഷദീപ് വിഷയത്തിലെ നിലപാടുമാണ്. പിന്നെ സംഘപരിവാറിനെ വിമര്‍ശിക്കുന്ന സിനിമകളും.
സിനിമയിലെ നായകനായ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തി. എന്നാല്‍ പ്രധാന കാരണക്കാരനായ പൃഥ്വിരാജ് ഈ പോസ്റ്റു പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. സനാതന ധര്‍മ്മത്തിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത് പൃഥ്വിരാജിന്റെ പതിവാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു.
ദീപുകളെ ആധുനിക വത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടു വന്നപ്പോള്‍ സേവ് ലക്ഷദീപ് പ്രചാരണത്തിന് പിന്നില്‍ പൃഥ്വിരാജ് ആയിരുന്നു. സിഎഎ എതിര്‍ക്കുന്നവരെ പിന്തുണയ്ക്കുക ആയിരുന്നു പൃഥ്വിരാജ് ചെയ്തത്. സഹോദരനും നടനുമായ ഇന്ദ്രജിത്തും ഇതേ നിലപാടുകാരനാണ്. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പൃഥ്വിരാജ് മുനമ്പത്തെ വഖഫ് വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദു പീഡനത്തെ കുറിച്ചും ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല. ഇത് ഇരട്ടത്താപ്പാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു.
ശ്രീരാമന്റെ ഭക്തനായ ഹനുമാന്റെ പേരായ ബജ്‌രംഗി എന്ന പേര് എമ്പുരാനിലെ വില്ലന് ഇട്ടത് എന്തുകൊണ്ടാണെന്ന് പൃഥ്വിരാജ് വിശദീകരിക്കണമെന്നും ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here