പൃഥ്വിരാജിനെ തേടിയെത്തി കേന്ദ്രഏജന്‍സി; എംപുരാന്റെ സംവിധായകന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

പ്രതിഫലങ്ങളുടെ വിശദീകരണം തേടിയാണ് പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മാര്‍ച്ച് അവസാനമാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്.

ഈ മൂന്ന് ചിത്രങ്ങളില്‍ നിന്നായി സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തതയില്ലെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നത്.

മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അഭിനേതാവ് എന്ന നിലയില്‍ പണം വാങ്ങിയാല്‍ നികുതി കൂടുതല്‍ നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ സഹനിര്‍മ്മാതാവായി രേഖയുണ്ടാക്കിയോ എന്നാണ് ഐടി വകുപ്പിന്റെ സംശയം.

എംപുരാന്‍ വിവാദവുമായി ഈ നോട്ടീസിന് ഒരു ബന്ധവുമില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. മൂന്ന് മാസം മുമ്പ് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് നോട്ടീസെന്നും ഐടി വകുപ്പ് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top