സംഘപരിവാറിന്റെ എതിര്‍പ്പോ വിവാദങ്ങളോ ഏറ്റില്ല; എംപുരാന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പും ചിത്രത്തിലെ ചില ഭാഗങ്ങളുടെ വെട്ടിമാറ്റലുമൊന്നും എംപുരാന്റെ കളക്ഷനെ ബാധിച്ചില്ല. 30 ദിവസം കൊണ്ട് എംപുരാൻ നേടിയത് 325 കോടി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലെ കളക്ഷന്‍ തുകയാണിത്.

സംവിധായകൻ പൃഥ്വിരാജാണ് റെക്കോര്‍ഡ് കളക്ഷന്റെ വിവരങ്ങള്‍ പങ്കുവച്ചത്. ചരിത്രം കുറിച്ചു, മലയാളി സിനിമ തിളങ്ങുന്നു എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കളക്ഷന്‍ വിവരങ്ങള്‍ പങ്കുവച്ചത്.

വിവാദങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന സംവിധായകനാണ് കളക്ഷന്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സംഘപരിവാര്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ പങ്കുവച്ച ഒരു ഖേദപ്രകടനം ഷെയര്‍ ചെയ്യുക മാത്രമാണ് പൃഥ്വി ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top