‘ആളറിഞ്ഞ് കളിക്കെടാ’; സുപ്രിയാ മേനോന്റെ പ്രയോഗമെടുത്ത് പൃഥ്വിരാജിന് തിരിച്ചടിച്ച് ആര്‍എസ്എസ് ഹാന്‍ഡിലുകള്‍

എംപുരാന്‍ സിനിമയിലെ ഗോധ്രാ കലാപവും തുടര്‍ സംഭവങ്ങളിലും ഉറഞ്ഞ് തുള്ളിയിരുന്ന ആര്‍എസ്എസ് സൈബര്‍ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പ്യഥ്വിരാജിന് നേരെ തിരിഞ്ഞു. ചിത്രത്തില്‍ 17 കട്ടുകള്‍ വേണമെന്ന് നിര്‍മ്മാതക്കളുടെ ആവശ്യപ്രകാരം തീരുമാനമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ആക്രമണം ട്രോളുകളിലേക്ക് കടന്നത്. പഴയ രാജപ്പന്‍ വിളി പൊടിതട്ടിയെടുത്താണ് ആക്രമണം.

പൃഥ്വിരാജിന്റെ ഭാര്യ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിലെ ആളറിഞ്ഞ് കളിക്കെടാ എന്ന പ്രയോഗമാണ് ഇതിനെല്ലാമുള്ള ആയുധമായി മാറുന്നത്. ആര്‍എസ്എസിനെ മനസിലാക്കാതെയാണ് പൃഥ്വിരാജിന്റെ കളികള്‍ എന്ന ടോണിലാണ് പ്രചാരണമെല്ലാം. വില്ലന്റെ പേര് മാറ്റേണ്ടി വരുന്ന അത്ര ഗതികേടില്‍ സംവിധായകന്‍ എത്തിപ്പെട്ടു എന്നാണ് പലരുടേയും ആക്ഷേപം. വിവാദം ഉയര്‍ന്ന ദിവസം മുതല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം മൗനത്തിലാണ്. ഒരു പ്രമോഷന്‍ പരിപാടി പോലും നടത്തുന്നുമില്ല. പുറത്തിറങ്ങിയാല്‍ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് ഈ ഒളിച്ചിരുപ്പ്.

എംപുരാന് വേണ്ടിയെടുത്ത പ്രയത്‌നങ്ങളെ പ്രകീര്‍ത്തിച്ചും പ്യഥ്വിരാജിന്റെ ലക്ഷ്യബോധത്തെ അഭിനന്ദിച്ചും ഒപ്പം വിമര്‍ശകരെ വെല്ലുവിളിച്ചുമാണ് റിലീസിന്റെ തലേദിവസം സുപ്രിയ ഈ പോസ്റ്റ് പങ്കുവച്ചത്. ഇല്യൂമിനാറ്റിയല്ല, എന്നാല്‍ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമാണ് തന്റെ ഭര്‍ത്താവെന്ന് സുപ്രിയ സ്‌നേഹപൂര്‍വം കുറിച്ചിട്ടുണ്ട്. ”നിന്നെയും നിന്റെ വലിയ സ്വപ്നങ്ങളെയും ആളുകള്‍ എത്രമാത്രം ആക്ഷേപിച്ചിട്ടുണ്ട് എന്നെനിക്ക് അറിയാം. അത്തരം എല്ലാ കുറ്റംപറച്ചിലുകാരോടും എനിക്കൊന്നേ പറയാനുള്ളൂ, ആളറിഞ്ഞു കളിക്കെടാ” – ഇങ്ങനെയാണ് സുപ്രിയ പറഞ്ഞ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ തിരിച്ചടിച്ച മട്ടാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top