ചേലക്കര പിടിച്ച കള്ളപ്പണം കോണ്‍ഗ്രസിന്‍റെത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി; കോണ്‍ഗ്രസും ബിജെപിയും പാലക്കാട്ട് വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തു
പാലക്കാട് കോണ്‍ഗ്രസും ബിജെപിയും കള്ളവോട്ട് ചേര്‍ത്തതായി ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്ത്. ജില്ലാ കളക്ടര്‍ക്ക് തെളിവ് സഹിതം പരാതി നല്‍കിയിട്ടുണ്ട്. ബൂത്ത് നമ്പര്‍ 177-ല്‍ 37 വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ആ ബൂത്തില്‍ ഉള്ളവരല്ലെന്നും സുരേഷ് ബാബു പറഞ്ഞു.
“മലമ്പുഴയിലും വ്യാപകമായി കള്ളവോട്ട് ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ്-ബിജെപി ശ്രമം. പല ആളുകള്‍ക്കും ഇരട്ടവോട്ടുകള്‍ ഉണ്ട്. ഇവരെ വോട്ടു ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കരുത്. ചേലക്കരയില്‍ നിന്നും പിടിച്ചെടുത്ത ഇരുപത് ലക്ഷത്തോളം രൂപ കോണ്‍ഗ്രസിന്റെതാണ്. പാലക്കാട്ട് കോണ്‍ഗ്രസ് എത്തിച്ച കള്ളപണത്തിന്റെ ഒരു ഭാഗമാണിത്.”
“പാലക്കാട് ബിജെപി ജയിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണം എന്നാണ് അവരുടെ പ്രചാരണം. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പാലക്കാട് മത്സരം. ഇത് മറച്ചുവച്ച് എതിര്‍ പ്രചാരണമാണ് വി.ഡി.സതീശനും ഷാഫി പറമ്പിലും നടത്തുന്നത്.” സുരേഷ്ബാബു പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here