സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുമ്പ് ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ദോഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ക്യാപ്റ്റൻ ദീപക്ക് സിംഗാണ്. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദോഡയിലെ അസർ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിന് ഇടയിൽ അപ്രതീക്ഷിതമായിട്ടാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുവിൽ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നു. ഞായറാഴ്ച അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here