പഞ്ചാബ് ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ട യുവാക്കള്‍ യുപി ഏറ്റുമുട്ടല്‍ കൊല്ലപ്പെട്ടു; മൂന്ന് പേരും ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ അംഗങ്ങള്‍
യുപി പിലിഭിത്തിലെ ഏറ്റുമുട്ടലില്‍ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ (കെസെഡ്എഫ്) മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു. ഗുരുദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിങ് (25), വീരേന്ദ്ര സിങ് എന്ന രവി (23), പ്രതാപ് സിങ് എന്ന ജസൻ പ്രീത് സിങ് (18) എന്നിവരാണ് മരിച്ചത്.
പഞ്ചാബ്-യുപി സംയുക്ത സേനകളാണ് ഇവരെ പിടികൂടാന്‍ ശ്രമിച്ചത്. വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾമാരായ സുമിത് രതി, ഷാനവാസ് എന്നിവർക്ക് പരുക്കേറ്റു.
ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചത് എന്നാണ് പോലീസ് പറയുന്നത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് എകെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും പോലീസ് കണ്ടെടുത്തു.
കെസെഡ്എഫിനെ ഒരു ഭീകര സംഘടന ആയി കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനയായാണ് ആഭ്യന്തരമന്ത്രാലയം ഇവരെ വിലയിരുത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here