ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകള്‍ സംശയ നിഴലില്‍
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം. നിരവധിയാളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവില്‍ കളളപ്പണ ഇടപാടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നുമാണ് ഇഡി അറിയിച്ചത്.
ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസില്ല. ഈ കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ലോട്ടറി നടത്തിയതുമായി ബന്ധപ്പെട്ട് വന്ന പരാതിയും ഇഡി പരിശോധിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here