കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകും; ചോദ്യം ചെയ്യാന്‍ നോട്ടീസ് ലഭിച്ചിട്ടും ഒഴിഞ്ഞുമാറിയത് മൂന്ന് തവണ; ഇഡി നടപടി ഉറ്റുനോക്കി പാര്‍ട്ടി

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ കേസില്‍ സിപിഎമ്മിന് ഇന്ന് നിര്‍ണായകം. ചോദ്യം ചെയ്യലിനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകും. നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇന്ന് ഇഡിക്ക് മുന്‍പില്‍ ഹാജരാകുമെന്ന് വര്‍ഗീസ്‌ അറിയിച്ചിരുന്നു.

കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്നാണ് സിപിഎം വാദം.

ഇന്നും രഹസ്യ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരം കൈമാറിയില്ലെങ്കില്‍ ഇഡി അത് മരവിപ്പിക്കാന്‍ സാധ്യതയുണ്ട്. സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. ഒരു കോടി രൂപ പിന്‍വലിച്ചത് എന്തിനെന്ന വിശദീകരണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇഡി നടപടി വന്നത്. സിപിഎമ്മിന് തൃശൂര്‍ ജില്ലയിലുള്ള ആസ്തികളെക്കുറിച്ചുമുള്ള വിവരങ്ങളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇഡി നടപടി എന്തായിരിക്കും എന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top