പെരിങ്ങണ്ടൂർ ബാങ്ക് ഭരണസമിതി അംഗങ്ങളെ ഇഡി വീണ്ടും ചോദ്യം ചെയ്യും; കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചാലും പ്രതിയാകും

കൊച്ചി: തൃശൂർ പെരിങ്ങണ്ടൂർ ബാങ്കിലെ ചില ഭരണസമിതി അംഗങ്ങളെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു ബിനാമി വായ്പയായി തട്ടിയെടുത്ത പണം മറ്റു സഹകരണ ബാങ്കുകളിലേക്കും മാറ്റി നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. കള്ളപ്പണം രഹസ്യമായി നിക്ഷേപിക്കാൻ സഹായിക്കുന്നവരും കേസിൽ പ്രതിസ്ഥാനത്തുവരും.

പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ആർ.ഷാജൻ, സെക്രട്ടറി ടി.ആർ. രാജൻ എന്നിവരെ ഇഡി വിശദമായി ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ അന്വേഷണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച ഇരുവരും തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ അന്വേഷണത്തോടു സഹകരിച്ചതായാണ് ഇഡി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

കരുവന്നൂർ ബാങ്കിൽ നിന്നു ബെനാമി പേരുകളിൽ വായ്പ തട്ടിയെടുത്ത ആറു പേർക്കു പെരിങ്ങണ്ടൂർ ബാങ്കിൽ വൻ നിക്ഷേപമുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തശേഷം അക്കൗണ്ട് മരവിപ്പിപ്പിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top