ഇഡിക്ക് മൂക്കുകയറിട്ട് സുപ്രീംകോടതി; കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണക്കേസിൽ അറസ്റ്റിന് മുൻകൂർ അനുമതി വേണം; തടയുന്നത് 19-ാം വകുപ്പിന്റെ ദുരുപയോഗം
May 16, 2024 8:08 PM
.ഡൽഹി: കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതി അനുമതിയില്ലാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെങ്കില്‍ കോടതിയുടെ അനുമതി തേടണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു.
പ്രതികൾക്ക് എതിരെ കോടതി കേസെടുത്തശേഷം പിഎംഎൽഎ നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതി കുറ്റം ചെയ്തതായി വ്യക്തമായാൽ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് 19-ാംവകുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here