തോമസ് ഐസക് ഇഡിക്ക് മുന്‍പിലേക്കില്ല; ഹൈക്കോടതിയില്‍ പ്രതീക്ഷ; തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും

‌കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക് ഇക്കുറിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരാകില്ല. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. ഇത് ഏഴാം തവണയാണ് ഇഡി സമന്‍സ് അയക്കുന്നത്. ഇഡി നടപടി കോടതിയോടുള്ള അനാദരവാണെന്നാണ് ഐസക് ചൂണ്ടിക്കാട്ടുന്നത്. കേസില്‍ ഐസക് നല്‍കിയിട്ടുള്ള പ്രധാന ഹർജി മേയ് 22ന് പരിഗണിക്കാൻ കോടതി മാറ്റിയിരുന്നു.

“ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയാണ് ഞാൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ്”. -ഹര്‍ജിയില്‍ ഐസക് ആരോപിച്ചു. എന്നാല്‍ സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നാണ് ഇഡി നിലപാട്. കിഫ്ബി ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ട്. അതിനാൽ അദ്ദേഹം ഹാജരായേ മതിയാകൂ എന്നാണ് സത്യവാങ്മൂലത്തിൽ ഇഡിപറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top