എംപുരാനിൽ ഗോകുലം ഭയന്നത് സംഭവിച്ചു; ഗോപാലൻ്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി കയറി !!

വൻ വിവാദമായ എംപുരാൻ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലത്തിൻ്റെ കോർപറേറ്റ് ഓഫീസിലാണ് ആദ്യ പരിശോധന. മറ്റിടങ്ങളിലും വൈകാതെ പരിശോധന നടക്കുമെന്നാണ് വിവരം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ട്. കേരളത്തിൽ എവിടെയെങ്കിലും പരിശോധന നടക്കുന്നതായി വിവരമില്ല.

ഗുജറാത്ത് കലാപങ്ങലെ അനുസ്മരിപ്പിക്കും വിധമുള്ള പ്രമേയം സൃഷ്ടിച്ച് ബിജെപിയെയും സംഘപരിവാറിനെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷം ചെയ്ത എംപുരാനെതിരെ ഉയർന്നത്. ആർഎസ്എസിൻ്റെ ശക്തമായ എതിർപ്പ് ഉയർന്നതിന് പിന്നാലെ ഗോകുലം ഗോപാലൻ തന്നെ മുൻകൈയ്യെടുത്താണ് ചിത്രം റീഎഡിറ്റ് ചെയ്യാനും വിവാദരംഗങ്ങൾ ഒഴിവാക്കാനും നിർദേശിച്ചത്.

2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിരുന്നു. മറ്റ് ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പും നേരത്തെ മൊഴി എടുത്തിട്ടുണ്ട്. ഇതിൽ ഏതിൻ്റെയെങ്കിലും തുടർച്ചയാണോ ഇപ്പോഴത്തെ നടപടിയെന്ന് ഉറപ്പില്ല. എംപുരാൻ സിനിമയുടെ ആഗോള കളക്ഷൻ 200 കോടി കടന്നതായി അവകാശ വാദങ്ങൾ ഉണ്ടായിരുന്നു. ഇതടക്കമുള്ള സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിച്ചേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top