ബ്രാഡ്മാനോ സച്ചിനോ നേടാനായില്ല, 147 വർഷത്തിനിടെ ഇതാദ്യം; ചരിത്രം കുറിച്ച് ഒലി പോപ്പ്
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരം ഒലി പോപ്പ്. ടെസ്റ്റ് കരിയറിൽ തന്റെ ഏഴാം സെഞ്ചുറിയാണ് പോപ്പ് ലങ്കയ്ക്കെതിരെ നേടിയത്. ഈ ഏഴ് സെഞ്ചുറികളും ഏഴ് എതിരാളികള്‍ക്കെതിരെയാണ് പോപ്പ് നേടിയത്. ഇതോടെ 147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ കരിയറിലെ ആദ്യ ഏഴ് സെഞ്ചുറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരേ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് നേട്ടം പോപ്പ് സ്വന്തമാക്കി.
ഡോണ്‍ ബ്രാഡ്മാനോ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കോ ബ്രയാന്‍ ലാറയ്‌ക്കോ പോലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 2020 ജനുവരി 16 ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് പോപ്പ് ആദ്യ സെഞ്ചുറി നേടുന്നത്. 2022 ജൂണിൽ ന്യൂസിലൻഡിനെതിരെ രണ്ടാം സെഞ്ചുറി നേട്ടം. മൂന്നാം സെഞ്ചുറി 2022 ഡിസംബര്‍ ഒന്നിന് പാക്കിസ്ഥാനെതിരെയായിരുന്നു.
2023 ജൂണ്‍ ഒന്നിന് അയര്‍ലന്‍ഡിനെതിരെ ആയിരുന്നു നാലാം സെഞ്ചുറി നേടിയത്. 2024 ജനുവരി 25-ന് ഇന്ത്യയ്ക്കെതിരെയായിരുന്നു അഞ്ചാം ടെസ്റ്റ് സെഞ്ചുറി. 2024 ജൂലൈ 18-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആറാം സെഞ്ചുറി നേടി. ഇപ്പോൾ ഏഴാം സെഞ്ചുറി ശ്രീലങ്കയ്ക്കെതിരെ നേടി ഒലി പോപ്പ് ടെസ്റ്റ് ചരിത്രത്തിൽ ഇടം പിടിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here