വിജയവഴിയിൽ ഇംഗ്ലണ്ട്; ബംഗ്ലാദേശിനെ തകർത്തത് 137 റൺസിന്

ധർമശാല: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം.137 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തി ന്യൂസിലൻഡിനോട് പരാജയപ്പെട്ട ശേഷം വൻ തിരിച്ച് വരവാണ് നിലവിലെ ചാമ്പ്യൻമാർ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയഇംഗ്ലണ്ട് ഉയർത്തിയ 365 റൺസ് വിജയലക്ഷ്യം മറികടക്കാൻ ബംഗ്ലാ കടുവകൾക്കായില്ല. 48.2 ഓവറിൽ 227 റൺസിന് ബംഗ്ലാദേശിൻ്റെ എല്ലാവരും പുറത്തായി.

43 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലിയാണ് ബംഗ്ലാദേശിനെ തകർത്തത്. ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തു. 66 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 76 റൺസെടുത്ത ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ. 64 പന്തുകൾ നേരിട്ട മുഷ്ഫിഖുർ നാല് ബൗണ്ടറിയടക്കം 51 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് മലാന്റെ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 107 പന്തുകളിൽ നിന്ന് 140 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ജോ റൂട്ട് 68 പന്തിൽ 82 റൺസെടുത്തു. ബംഗ്ലാദേശിനായി മെഹ്ദി ഹസ്സൻ നാല് വിക്കറ്റും ഷൊറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റും നേടി. ടസ്കിൻ അഹമ്മദ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ ഇംഗ്ലണ്ടിൻ്റെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top