കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നു; ബന്ധുക്കളെ അറിയിക്കാതെ ശസ്ത്രക്രിയ നടത്തിയത് ഡോകടറുടെ വീഴ്ച; മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ അവയവം മാറിയുള്ള ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാലുവയസുകാരിക്ക് കൈവിരലുകള്‍ക്ക് പകരം നാവിന് ശസ്ത്രക്രീയ നടത്തിയത് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രീയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ല. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സതേടിയെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രീയ കഴിഞ്ഞ് പുറത്ത് എത്തിച്ച കുട്ടിയുടെ വായില്‍ പഞ്ഞി വച്ചത് എന്തിനെന്ന് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് അവയവം മാറിയാണ് ശസ്ത്രീകയ നടന്നതായി ഡോക്ടര്‍ അറിയുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍്ഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡിഎംഒയ്ക്ക് ഇന്ന് കത്തുനല്‍കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here