മന്ത്രി നേരിട്ട ജാതി അധിക്ഷേപം വിഷമമുണ്ടാക്കുന്നതെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: ജാതീയ വിവേചനമുണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണ​ന്റെ വെളിപ്പെടുത്തല്‍ വിഷമമുണ്ടാക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

‘സംഭവം കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടിരുന്നു. പത്ര-മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. രാധാകൃഷ്ണനോട് എന്താണ് സംഭവമെന്നു ചോദിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നി. എല്ലാവർക്കും വിഷമം ഉണ്ടാക്കത്തക്ക നിലയിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ കണ്ടത്. കാര്യങ്ങൾ അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്’- ജയരാജൻ പറഞ്ഞു.

Logo
X
Top