മുഖ്യമന്ത്രിയുടെ വിദേശയാത്ര പാര്‍ട്ടി അനുമതിയോടെ; സ്‌പോണ്‍സര്‍ ആരെന്ന് വെളിപ്പെടുത്തേണ്ട കാര്യമില്ല; വിവരങ്ങള്‍ അറിയാത്തത് മാധ്യമങ്ങളുടെ കഴിവുകേട്; ഇപി ജയരാജന്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സ്വകാര്യ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി പോയിരിക്കുന്നത്. പാര്‍ട്ടിയെ അറിയിച്ച ശേഷമാണ് യാത്ര. അതില്‍ ചട്ടലംഘനമോ നിയമലംഘനമോ ഇല്ല. പിന്നെ എന്തിനാണ് അനാവശ്യ വിമര്‍ശനങ്ങളെന്നും ജയരാജന്‍ ചോദിച്ചു.
യാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ച ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് നിങ്ങളല്ലല്ലോ ചിലവ് നടത്തുന്നതെന്നായിരുന്നു ജയരാജന്റെ മറുപടി. മുഖ്യമന്ത്രിയുടെ യാത്രാ വിവരം അറിയാതിരുന്നത് മാധ്യമങ്ങളുടെ കഴിവുകേടാണെന്നും ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും വേട്ടയാടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ നടത്തിയതും ഇത്തരമൊരു നീക്കമാണ്. സതീശനെക്കാള്‍ കേമനാണെന്ന് കാണിക്കാന്‍ മാത്യു കുഴല്‍നാടന്‍ നടത്തിയ ശ്രമങ്ങളാണ് കോടതി വിധിയോടെ തകര്‍ന്നടിഞ്ഞത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാസപ്പടി ആരോപണത്തില്‍ ഒരു തെളിവു പോലും നല്‍കാന്‍ കഴിഞ്ഞില്ല. ശല്യക്കാരനായ വ്യവഹാരിയായി മാറിയ കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു,
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here