വിവാദം വിശദീകരിക്കാന്‍ ഇപി എത്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് സിപിഎം കമ്മറ്റികളില്‍ നിന്ന് വിട്ടുനിന്ന ഇപി ജയരാജന്‍ ഒടുവില്‍ എകെജി സെന്ററിലെത്തി. ആത്മകഥ വിവാദത്തെ തുടര്‍ന്നാണ് പ്രതിഷേധമെല്ലാം അവസാനിപ്പിച്ച് ഇപി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നത്. വിവാദത്തില്‍ ഇപി വിശദീകരണം നല്‍കുകയാണ്.

ആത്മകഥയിലെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ അതിനെ പാടെ നിഷേധിക്കുകയാണ് ഇപി ചെയ്തത്. ഇത് തന്നെയാകും പാര്‍ട്ടിക്ക് മുന്നിലും ഇപി നടത്തുക. പാര്‍ട്ടിയെ പ്രതിരോധത്തിലാകുന്ന നിരവധി വിമര്‍ശനങ്ങളാണ് ഇപിയുടേതായി പുറത്തു വന്ന ആത്മക്കഥയില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നതാണ് പ്രധാന ആരോപണം. ദേശാഭിമാനി ബോണ്ട് വിവാദം, ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച, കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലെ അനിഷ്ടം എന്നിവയെല്ലാം പുറത്തുവന്ന 178 പേജുള്ള ആത്മക്കഥയില്‍ പരാമര്‍ശിച്ചിരുന്നു.

പുസ്തകത്തിന്റെ പേരില്‍ പോലും സിപിഎമ്മില്‍ എതിര്‍പ്പുണ്ട്. തന്റേതല്ലെന്ന് പറഞ്ഞ് വിവാദം ഒഴിവാക്കാന്‍ ഇപി ശ്രമിച്ചെങ്കിലും അതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. പാര്‍ട്ടിക്കുള്ളിലും ഇപിക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്. ഇത് മനസിലാക്കി തന്നെയാണ് എല്ലാ പ്രതിഷേധവും അവസാനിപ്പിച്ച് ഇപി സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്.

സിപിഎം നേതൃയോഗങ്ങള്‍ക്കിടെയാണ് ഇപിയെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചതോടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ സംസ്ഥാന സമിതി യോഗത്തിന് പോലും നില്‍ക്കാതെ എകെജി സെന്റിറിന്റെ പടി ഇറങ്ങിയതാണ് ഇപി. ഇപ്പോള്‍ മടങ്ങി വന്നത് താന്‍ ഉള്‍പ്പെട്ട് ഒരു വിവാദത്തിന് മറുപടി നല്‍കാനും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top