സരിനായി വോട്ട് തേടാന്‍ ഇപി ജയരാജന്‍; ആര് വിചാരിച്ചാലും സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രതികരണം

പാലക്കാട്ടെ സ്ഥാനാര്‍ഥി സരിനെ അവസരവാദിയെന്ന് വിശേഷിപ്പിച്ച ആത്മകഥാ വിവാദങ്ങള്‍ മുറുകുന്നതിനിടെ ഇപി ജയരാജന്‍ പാലക്കാട്. പി സരിനായി വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇപി എത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ സംസാരിക്കും.
സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശമാണ് ജയരാജന്റെ എന്ന പേരില്‍ പുറത്തുവന്ന ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞിരിക്കുന്നത്. ഇത് പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. ആത്മകഥ തന്റേതല്ലെന്ന് ഇപി പ്രതികരിച്ചെങ്കിലും അതില്‍ വ്യക്തത വന്നിട്ടില്ല. ഇതോടെയാണ് ഇപി ജയരാജനെ തന്നെ സിപിഎം പാലക്കാട്ട് എത്തിച്ചിരിക്കുന്നത്.
ആര് വിചാരിച്ചാലും സിപിഎമ്മിനേയും എല്‍ഡിഎഫിനേയും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇപി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. മികച്ച ഭൂരുപക്ഷത്തില്‍ പാലക്കാട് സരിന്‍ വിജയിക്കും. അതിനായുള്ള പ്രവര്‍ത്തനത്തിലാണ്. ആത്മകഥയില്‍ വിശദമായ പരിശോധന വേണം. പുസ്തകത്തില്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here