മന്ത്രിസഭാ പുന:സംഘടന സിപിഎമ്മോ മുന്നണിയോ ആലോചിട്ടില്ലെന്നു ഇ.പി.ജയരാജന്‍
മന്ത്രിസഭാ പുന:സംഘടന ഇതുവരെ സിപിഎമ്മോ മുന്നണിയോ ആലോചിട്ടില്ലെന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മന്ത്രിമാരുടെ എണ്ണം കൂട്ടുന്ന കാര്യമൊന്നും പരിഗണനയില്‍ ഇല്ലെന്നും ജയരാജന്‍ പറഞ്ഞു.
സിപിഎമ്മിലെ മന്ത്രിമാരുടെ മാറ്റവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ചില തീരുമാനങ്ങള്‍ ആദ്യം എടുത്തിട്ടുണ്ട്. ആ തീരുമാനങ്ങള്‍ സമയമാകുമ്പോള്‍ നടപ്പിലാക്കുമെന്നും ജയരാജന്‍ പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച ഇതുവരെ സിപിഎമ്മോ മുന്നണിയോ ആലോചിട്ടില്ലെന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മന്ത്രിമാരുടെ എണ്ണം കൂട്ടുന്ന കാര്യമൊന്നും പരിഗണനയില്‍ ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. സിപിഎമ്മിലെ മന്ത്രിമാരുടെ മാറ്റവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ചില തീരുമാനങ്ങള്‍ ആദ്യം എടുത്തിട്ടുണ്ട്. ആ തീരുമാനങ്ങള്‍ സമയമാകുമ്പോള്‍ നടപ്പിലാക്കുമെന്നും ജയരാജന്‍ പറഞ്ഞു.
സി പി എം അടക്കമുള്ള പാർട്ടികൾ ആലോചിക്കുകയോ, ചർച്ച ചെയ്യുകയോ ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും, ഈ മാസം ഇരുപതിന് എൽ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്നലെ ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here