ഇപി ആത്മകഥ എഴുതുന്നു; എല്ലാം തുറന്നുപറയും; സിപിഎം ഞെട്ടുമോ?

കഴിഞ്ഞ ദിവസം ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഇപി ജയരാജൻ ആത്മകഥ എഴുതുന്നു. ഇപ്പോൾ നടപടിയോട് പ്രതികരിക്കുന്നില്ലെന്നും ആത്മകഥയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഷയത്തിലുമുള്ള നിലപാട് അതിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇപിയെ നീക്കിയത്. മുൻ മന്ത്രി ടിപി രാമകൃഷ്ണനാണ് പകരം ചുമതല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെയായിരുന്നു നടപടി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിൻ്റെ വിവാദ പ്രതികരണങ്ങളും ബിജെപി നേതാക്കളുമായുള്ള ബാന്ധവവും നടപടിക്ക് കാരണമായതായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ പ്രതികരിക്കരണവുമാണ് ഇപിക്ക് തിരിച്ചടിയായത്. ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്നായിരുന്നു പരാമർശം. ബിജെപി നേതാക്കളുമായുള്ള ബന്ധം പുറത്തായതോടെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ കൈവിട്ടിരുന്നു. ചില ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവയിൽ ശ്രദ്ധ പുലർത്തണമെന്നായിരുന്നു പിണറായി നേരത്തേ പ്രതികരിച്ചത്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും എന്ന ചൊല്ലുപയോഗിച്ചാണ് പിണറായി ഇപി ജയരാജനെ വിമർശിച്ചത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top