വൃദ്ധയെ ആക്രമിച്ച് കവര്‍ന്നത് മുക്കുപണ്ടമാണെന്ന് അറിഞ്ഞില്ല; മോഷ്ടാവിനെ തിരയാനും ഒപ്പം കൂടി; മുനമ്പത്ത് യുവാവ് അറസ്റ്റില്‍

വടക്കേക്കര: എണ്‍പതുകാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ച യുവാവ് അറസ്റ്റിലായി. ചേന്ദമംഗലം സ്വദേശി ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ്‌ അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കോറ്റട്ടാൽ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുദദ്ര. കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചാണ് പ്രതി മാല പൊട്ടിച്ചത്. പ്രതിയുടെ വീടിനു മുന്നിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് സംഭവം.

സ്വർണമാലയാണ് എന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം ആണെന്ന് പ്രതി അറിഞ്ഞിരുന്നില്ല. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കു പറ്റിയ വൃദ്ധ പ്രതിയുടെ വീട്ടിലാണ് വിശ്രമിച്ചത്. മോഷ്ടാവിനെ തിരയുമ്പോള്‍ ഷാജഹാനും സജീവമായി ഇടപെട്ടിരുന്നു.

ഷർട്ട് ഇടാതെ മുണ്ടു മാത്രം ധരിച്ച ആളാണ് മാല പൊട്ടിച്ചെടുത്തത് എന്ന് വൃദ്ധയുടെ മൊഴിയാണ് പ്രതിയെ കുടുക്കിയത്. ഷാജഹാൻ പൊട്ടിച്ചെടുത്ത മാല വീടിന് പുറകിൽ ഒരു ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. മുനമ്പം ഡിവൈഎസ്പി എൻ.എസ് സലീഷിന്റെ നിർദ്ദേശപ്രകാരം വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ആർ. ബിജു, എസ്ഐ വി.എം.റസാഖ് ,എഎസ്ഐ ടി.കെ.സുധി, സീനിയർ സിപിഒമാരായ എം.എസ്.മിറാഷ് , ലിജോ ഫിലിപ്പ്, ശ്രീരാഗ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top