ലോഡ്ജില്‍ വച്ച് ഫസീല ബഹളം വച്ചു; നിശബ്ദയാക്കാന്‍ കഴുത്തില്‍ പിടിമുറുക്കി; കൊലപാതകത്തെക്കുറിച്ച് പ്രതി സനൂഫ്

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ വച്ച് മലപ്പുറം സ്വദേശി ഫസീലയെ (35) കൊലപ്പെടുത്തിയത് തര്‍ക്കത്തെ തുടര്‍ന്നെന്ന് പിടിയിലായ പ്രതി അബ്ദുൾ സനൂഫ്. മുന്‍പ് ഫസീല നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് ഇയാള്‍ ജയിലില്‍ കിടന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് യുവതിയെയും കൂട്ടി ലോഡ്ജ് മുറിയില്‍ എത്തിയത്. പഴയ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ വഴക്കുണ്ടായി. യുവതി ബഹളം വച്ചപ്പോള്‍ കഴുത്തില്‍ പിടിച്ച് നിശബ്ദയാക്കി. ഇതിനിടയിലാണ് മരണം എന്നാണ് പ്രതി മൊഴി നല്‍കിയത്.

ഇരുപത്തിനാലാം തീയതിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുക്കുന്നത്. 26ന് ആണ് ഫസീലയെ ലോഡ്ജ് മുറിയില്‍ വച്ച് സനൂഫ് (28) കൊലപ്പെടുത്തിയത്. അതിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്നാണ് പൊലീസ് പറഞ്ഞത്. സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് പിടിയിലാകാതിരിക്കാന്‍ ഇടയ്ക്കിടെ ഡ്രസ്സ്‌ മാറി. മീശ എടുത്തുകളഞ്ഞു.

Also Read: യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പ്രതി കേരളം വിട്ടതായി സൂചന; വാണ്ടഡ് നോട്ടീസും പുറത്തിറക്കി

പാലക്കാട്ടുനിന്ന് ട്രെയിനില്‍ ബെംഗളൂരുവില്‍ എത്തി. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ചെന്നൈയിലേക്ക് വന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. ഇവിടെ നിന്നാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും പുതിയ സിം എടുത്തിരുന്നു. ഈ നമ്പറില്‍ നിന്നും നാട്ടിലെ ഒരാളെ വിളിച്ചതോടെയാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനു കഴിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top