ലൈംഗികാതിക്രമം നടത്തിയ കോളജ് അധ്യാപകന്‍ അറസ്റ്റില്‍; സംഭവം നടന്നത് ഏറനാട് എക്‌സ്പ്രസില്‍

തൃശൂര്‍: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോളജ് അധ്യാപകന്‍ അറസ്റ്റില്‍. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദര്‍ശനം വീട്ടില്‍ പ്രമോദ് കുമാര്‍ (50) ആണ് അറസ്റ്റിലായത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പര്‍ ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച ഇരുന്ന പ്രതി പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവം നടന്നത് തൃശൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണത്തിനായി കേസ് തൃശൂര്‍ റെയില്‍വേ പോലീസിന് കൈമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here