എറണാകുളം രാജഗിരി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; മൃതദേഹത്തിന് സമീപം കുറിപ്പ്

എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യര്‍ത്ഥിനി ആത്ഹത്യ ചെയ്തു. കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കുറുപ്പംപടി പോലീസും ഫോറന്‍സിക് സംഘവുമാണ് പരിശോധന നടത്തുന്നത്.

കുറിപ്പില്‍ മാതാപിതാക്കളോടുള്ള മാപ്പപേക്ഷമാണ് ഉള്ളതെന്നാണ് വിവരം. മറ്റ് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top