ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞു, ഒരേ കുറ്റത്തിന് എന്തിനാണ് ഒന്നിലധികം കേസുകൾ, പ്രോസിക്യൂഷൻ പോലീസിന്റെ ഏറാന്മൂളിയാവരുതെന്ന് കോടതി

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ നിരന്തരമായി പോലീസ് വേട്ടയാടുന്നതിനെതിരെ കോടതി. ആലുവാ പോലീസ് എടുത്ത കേസിൽ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്ന് കോടതി ചോദിച്ചു. അതിരൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കേസിനെക്കുറിച്ച് പ്രോസിക്യൂഷന് പോലും വ്യക്തത ഇല്ലാത്തത് അതിശയപ്പെടുത്തുന്നു. പ്രോസക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത്. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എവിടെ എന്നും കോടതി ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞു.

പോലീസിന്റെ വയർലസ് സന്ദേശം ചോർത്തിയെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായ ഷാജനെ കസ്റ്റഡിയിലെടുക്കാൻ ആലുവ പൊലീസ് ഇന്ന് രാവിലെ എത്തിയിരുന്നു. എഫ്ഐആർ പോലും കാണിക്കാതെ രഹസ്യമായി അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഇതിനെതിരെ എറണാകുളം ജില്ലാ കോടതിയെ ഷാജന്റെ അഭിഭാഷകൻ സമീപിച്ചു. അന്യായമായെടുത്ത കേസിന്റെ വിശദാംശങ്ങളാണ് അറിയിക്കേണ്ടിയിരുന്നത്. വീണ്ടും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം എന്ന് ഷാജൻ സ്‌കറിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എഫ്ഐആർ പോലും രഹസ്യമാക്കിയെന്നും വിശദീകരിച്ചു. ഇതോടെയാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്നാണ് കേസ് വൈകിട്ട് മൂന്നു മണിക്ക് എറണാകുളം ജില്ലാ കോടതി വീണ്ടും പരിഗണിച്ചത്. അതിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.

വയർലസ് സന്ദേശം ചോർത്തിയെന്ന കേസ് തിരുവനന്തപുരത്ത് ഷാജൻ സ്‌കറിയയ്‌ക്കെതിരെ ചുമത്തിയിരുന്നു. സമാന ആരോപണത്തിൽ മറ്റൊരു പരാതി ആലുവയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സൂചന. ഈ കേസിലെ എഫ്ഐആർ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഷാജൻ സ്‌കറിയയോട് വിശദീകരണം ചോദിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇത് അട്ടിമറിച്ചാണ് പുതിയ നീക്കങ്ങൾ. ഈ സാഹചര്യത്തിലാണ് എറണാകുളം കോടതിയെ മറുനാടൻ സമീപിച്ചത്. കോടതി ഇടപെടൽ ഉറപ്പായതോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നിന്നും ഷാജൻ സ്‌കറിയയെ വിട്ടയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top