അതിരൂപത പ്രശ്നങ്ങളില്‍ ദുഃഖഭരിതനാണെന്ന് മാര്‍പ്പാപ്പ; കുർബാനയിൽ ഐക്യപ്പെട്ട് സൗഹാർദം സാധ്യമാക്കണമെന്നും നിര്‍ദ്ദേശം
കൊച്ചി: സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസ് പാതിരാ കുർബാന മുതൽ നടപ്പിലാക്കണമെന്നാണ് അതിരൂപതാംഗങ്ങൾക്കും വൈദികർക്കുമായി പുറത്തിറക്കിയ പ്രത്യേക വിഡിയോസന്ദേശത്തില്‍ നിർദേശിച്ചത്.
അതിരൂപതയുടെ കാര്യത്തിൽ ദുഃഖഭരിതനാണെന്ന മുഖവുരയോടെ ആരംഭിക്കുന്ന വിഡിയോയിൽ കുർബാനയിൽ ഐക്യപ്പെട്ട് സഭയിൽ സൗഹാർദം സാധ്യമാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ആരാധനാക്രമത്തിൽ മേജർ ആർച്ച് ബിഷപ്പിന്റെ പേരു പറഞ്ഞ് അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും സന്ദേശത്തിലുണ്ട്. സിനഡ് തീരുമാനങ്ങൾ നിഷേധിക്കാൻ പ്രേരിപ്പിക്കുന്ന വൈദികരെ പിന്തുടരരുത്.
സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. അത് ഇപ്പോഴും തുടരുന്നു. സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ പലവട്ടം ആഹ്വാനം ചെയ്തിട്ടുണ്ട്. മേജർ ആർച്ച് ബിഷപ്പിന് വേണ്ടി പ്രാർഥിക്കണം- മാര്‍പ്പാപ്പ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here