വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്
November 30, 2024 7:32 AM

എറണാകുളം ചക്കരപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലെ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
ബസിൽ 30 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയർത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here