അനാശാസ്യകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; നാല് പ്രതികള്‍ പിടിയില്‍; പണവും പിടിച്ചെടുത്തു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള ഇരുനിലകെട്ടിടത്തിൽ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നുള്ള പോലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. സി.രാജേഷ് (39), വിഷ്ണു (35), ഷിജോൺ (44), ആർ.ജി.സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഷിജോൺ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം ഇയാളെ ഒരു വര്‍ഷത്തേക്ക് തൃശൂരില്‍ നിന്നും നാടുകടത്തിയതാണ്. വിഷ്ണുവിന് എതിരെയും മോഷണ കേസുകളുണ്ട്.
റെയ്ഡ് നടക്കുമ്പോള്‍ കെട്ടിടത്തിലെ പല മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. പണവും പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിടം ലീസിന് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാര്‍, സി.അനൂപ്, ഇന്ദുചൂഡൻ, സെൽവരാജ്, പിങ്ക് പട്രോൾ എഎസ്ഐ ഷൈനിമോൾ, എഎസ്ഐ സി.ആര്‍.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍ സി.വി.നിഷ, ജാനി ഫിലിൻ, സെൻട്രൽ പോലീസ് സ്റ്റേഷന്‍ എസ്സിപിഒ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുനോയി, സിപിഒ സോമരാജൻ., രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here