സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടം കൊച്ചി കടമക്കുടിയില്‍
September 9, 2024 7:49 AM

എറണാകുളം കടമക്കുടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രന് (37) ആണ് മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
കടമക്കുടി മുറിക്കല്‍ പുഴയിലാണ് അപകടം. കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാകുകയായിരുന്നു. അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here